തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്സ് ആന്റ് ഇൻഫോർമേഷൻ ടെക്നോളജി (എൻ.ഐ.ഇ.എൽ.ഐ.ടി) ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ അഞ്ച്.
കോഴ്സുകൾ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, 135 മണിക്കൂർ, പ്ളസ് ടു / ഐ.ടി.ഐ ( 1 വർഷം) 50 ശതമാനം മാർക്കേടെ പാസായിരിക്കണം. അഡ്വാൻസ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ അക്കൗണ്ടിങ് ആന്റ് പബ്ലിഷിങ്, 200 മണിക്കൂർ, പ്ളസ് ടു. കൂടുതൽ വിവിരങ്ങൾക്ക് 0484 2985252 എന്ന ഫോൺ നമ്പറിൽബന്ധപ്പെടാം.

