ജിഎസ്ടി ജനങ്ങളുടെ ഭാരം കുറച്ചു – നിർമ്മല സീതാരാമൻ

2017 ൽ നിലവിൽ വന്ന ജിഎസ്ടി ജനങ്ങളുടെ ഭാരം കുറച്ചെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പല നിത്യോപയോഗ ഇനങ്ങളിലും, ജിഎസ്ടിക്ക് കീഴിലുള്ള നികുതി നിരക്ക് ജിഎസ്ടിക്ക് മുമ്പുള്ള ഭരണത്തെ അപേക്ഷിച്ച് വളരെ കുറവാണെന്ന് മന്ത്രി പറഞ്ഞു.

പാസ്ചറൈസ് ചെയ്ത പാൽ, ചായ, പാൽപ്പൊടി, പഞ്ചസാര, ഭക്ഷ്യ സസ്യ എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാദരക്ഷകൾ തുടങ്ങി 500 രൂപ വരെ വിലയുള്ള ഇനങ്ങൾക്ക്, ജിഎസ്ടിക്ക് കീഴിൽ 5% നികുതി മാത്രമേ ഈടാക്കുന്നുള്ളൂ എന്നാണ് ഉദാഹരണമായി ധനമന്ത്രി പറഞ്ഞത്. ഇതോടു കൂടി സംസ്ഥാന സർക്കാരുകൾക്കും വരുമാനം ഉയർന്നതാണ് മന്ത്രി വ്യക്തമാക്കി.