സ്പ്രിങ്ക്‌ളർ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്ന് സ്വപ്‌ന

തിരുവനന്തപുരം: സ്പ്രിങ്ക്‌ളർ അഴിമതി കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്പ്രിങ്ക്‌ളർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്ന് സ്വപ്‌ന പറഞ്ഞു. മാസപ്പടിക്കേസിനേക്കാൾ വലിയ കേസാണ് സ്പ്രിങ്ക്‌ളർ അഴിമതിയെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളെ അറിയിച്ചു. കൈവശമുള്ള രേഖകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജും വ്യക്തമാക്കിയിട്ടുണ്ട്.

സ്പ്രിങ്ക്‌ളർ കേസ് അങ്ങനെയങ്ങ് ഒഴിഞ്ഞുപോകാൻ പറ്റില്ല. ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഇതിൽ അടുത്ത നടപടിയിലേക്ക് കടക്കുകയാണ്. കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇപ്പോൾ പരാതി നൽകുന്നതിന് തിരഞ്ഞെടുപ്പുമായി ഒരുബന്ധവുമില്ലെന്നും സ്വപ്‌ന വിശദീകരിച്ചു.

എം. ശിവശങ്കർ തന്നോട് കുറ്റസമ്മതം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ശിവശങ്കർ കുറ്റസമ്മതം നടത്തിയതായാണ് സ്വപ്‌ന പറയുന്നത്.