കുട്ടി നിക്കറിട്ടുകൊണ്ട് ദൈവങ്ങളുടെ പാട്ട് പാടാമോ; വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗരി ലക്ഷ്മി

കുട്ടി നിക്കറിട്ടുകൊണ്ട് ദൈവങ്ങളുടെ പാട്ട് പാടാമോയെന്ന വിമർശനങ്ങൾക്ക് തക്ക മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി. ആർക്ക് വേണമെങ്കിലും ദൈവത്തിന്റെ പാട്ട് പാടാമെന്നും അതിന് എവിടെ എങ്ങനെ നിൽക്കണമെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ലെന്നും ഗൗരി പറഞ്ഞു.

അതൊക്കെ പുതുതായി ആളുകൾ ഉണ്ടാക്കിയ നിയമങ്ങളാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ഗൗരി തന്റെ നിലപാട് വ്യക്തമാക്കിയത്.

മാറ്റം വരുന്നിടത്തൊക്കെ റെസിസ്റ്റൻസ് ഉണ്ടാകും. അത് നാച്ചുലറാണ്. അത് മനസിലാകുന്നിടത്ത് എല്ലാം സിംപിളാകും. റെസിസ്റ്റൻസ് വളരെ സാധാരണമാണ്. ഏത് വിഷയം എടുത്താലും റെസിസ്റ്റൻസ് ഉണ്ടാകും. പുതിയ കാലഘട്ടത്തിൽ ഇങ്ങനെ, പഴയ കാലഘട്ടത്തിൽ ഇങ്ങനെ എന്നൊന്നുമില്ല. ഏത് കാലഘട്ടത്തിലും എന്ത് കാര്യത്തിലും റെസിസ്റ്റൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ നിക്കർ ധരിച്ച് നടന്നാൽ അത് വലിയ പ്രശ്നമാകും. തന്റെ അമ്മയുടെയൊക്കെ കോളേജ് കാലഘട്ടത്തിൽ ചുരിദാർ ധരിച്ച് നടക്കുന്നതായിരുന്നു വലിയ പ്രശ്നം. ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുകയെന്നതേയുള്ളു. ആളുകൾ യൂസ്ഡ് ആകുന്നതിന് അനുസരിച്ച് റെസിസ്റ്റൻസ് കുറഞ്ഞു കുറഞ്ഞു വരുമെന്നും ഗൗരി അഭിപ്രായപ്പെട്ടു.