വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓൺലൈൻ കോഴ്‌സുകളുടെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ കോഴ്‌സുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ്. വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഓൺലൈൻ ക്ലാസ് എന്ന് കേൾക്കുമ്പോൾ തന്നെ എടുത്തു ചാടാതെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ തീരുമാനിക്കാൻ. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  • ഓൺലൈൻ കോഴ്സുകളെക്കുറിച്ച് അറിവുള്ളവരേടോ, അദ്ധ്യാപകരേടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
  • ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക.
  • ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം.
  • ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം.
  • മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം
  • കോഴ്‌സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ കയറി പരിശോധിക്കണം
    ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകൾ എടുക്കുന്നതിനു മുൻപ്, അംഗീകൃത യൂണിവേഴ്സിറ്റിയാണോയെന്ന് അറിയണം