മാസപ്പിറ ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച

അബുദാബി/റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാലാണ് ചെറിയ പെരുന്നാൾ ബുധനാഴ്ച്ചയാകുന്നത്. ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്നാണ് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചത്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

അതേസമയം, ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിൽ ഇന്ന് വൈകിട്ടായിരിക്കും പ്രഖ്യാപനം നടക്കുന്നത്.