തന്റെ മരണാനന്തര സംസ്കാര കർമ്മങ്ങളിൽ വ്യത്യസ്തത പ്രഖ്യാപിച്ച് മാർപാപ്പ

വത്തിക്കാൻ: പരമ്പരാഗത രീതിയിൽ നിന്ന് വിട്ടുമാറി പല വ്യത്യസ്ത രീതികൾ സഭയ്ക്കുള്ളിൽ കൊണ്ടുവന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. തന്റെ മരണശേഷം ഉള്ള വിഷയങ്ങളിലും അദ്ദേഹത്തിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്. റോമിലെ ബസലിക്ക പള്ളിയിൽ തനിക്കുള്ള കല്ലറ ഒരുങ്ങി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റോമിനടുത്തുള്ള എസ് ക്വിലിനോയിൽ സാന്താ മറിയ മാഗിയോർ ബസിലിക്കയിൽ ആയിരിക്കും താൻ അന്ത്യവിശ്രമം കൊള്ളുക എന്നാണ് മാർപാപ്പ അറിയിച്ചിട്ടുള്ളത്. ഫ്രാൻസിസ് മെക്സിക്കൻ മാധ്യമമായ എൻ പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിദേശ സന്ദർശനം നടത്തുന്നതിനുമുമ്പും തിരിച്ചെത്തിയ ശേഷവും പോപ്പ് ഇവിടെയാണ് പ്രസംഗിക്കാൻ പോകാറുള്ളത്.

ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട താൻ മാസ്റ്റർ ഓഫ് സെറിമണിസുമായി സംസാരിച്ചിട്ടുണ്ടെന്നും മാർപാപ്പ കുട്ടിച്ചേർത്തു.