വ്യാജ അക്കൗണ്ടുകൾ തടയാൻ പുതിയ സംവിധാനവുമായി എക്സ്

സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാനൊരുങ്ങി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടകൾക്ക് തടയാൻ സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനമാണ് എക്സ് പുതിയതായി അവതരിപ്പിക്കുന്നത്. ഇസ്രായേൽ കമ്പനിയായ
Au 10tix – മായി സഹകരിച്ച് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. സർക്കാർ രേഖകൾ ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനാൽ അത്തരം ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാവും എന്നും ഇലോൺ മസ്ക് വ്യക്ത്യമാക്കി. ഇതിലൂടെ വ്യാജ അക്കൗണ്ടുകൾ തടയുക മാത്രമല്ല അത് കൂടതെ സർക്കർ രേഖകളിലൂടെ അക്കൗണ്ട് തുടങ്ങുന്ന വ്യക്തിയുടെ പ്രായം മനസിലാക്കാനും അതിനനുസരിച്ച ഉള്ളടക്കം ലഭ്യമാക്കാനും സാധിക്കും. ആദ്യ ഘട്ടത്തിൽ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കുന്നത്.