നികുതി ബാധ്യത; മാരുതി സുസുക്കിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ജിഎസ്ടി അതോറിറ്റി

ന്യൂഡൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ജിഎസ്ടി അതോറിറ്റി. ചില സേവനങ്ങളുടെ റിവേഴ്‌സ് ചാർജ് അടിസ്ഥാനത്തിലുള്ള നികുതി ബാധ്യതയുടെ കാര്യത്തിൽ പലിശയും പിഴയും ആവശ്യപ്പെട്ടാണ് ജിഎസ്ടി അതോറിറ്റിയിൽ നിന്ന് ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനകം അടച്ച നികുതിക്ക് പുറമെ 139.3 കോടി രൂപ പലിശയും പിഴയും ഈടാക്കാൻ നിർദ്ദേശിച്ചാണ് ജിഎസ്ടി അതോറിറ്റിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 2017 ജൂലൈ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ചില സേവനങ്ങളുടെ റിവേഴ്‌സ് ചാർജ് അടിസ്ഥാനത്തിലുള്ള നികുതി ബാധ്യതയുമായി ബന്ധപ്പെട്ടതാണ് നോട്ടീസെന്നാണ് മാരുതി വ്യക്തമാക്കുന്നത്.

അതേസമയം, കമ്പനി ഇതിനകം ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ് മാരുചി അറിയിച്ചത്. എന്നിരുന്നാലും, ഈ അറിയിപ്പ് ചില സേവനങ്ങളുടെ റിവേഴ്‌സ് ചാർജ് അടിസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ നോട്ടീസിന് ഉചിതമായ മറുപടി നൽകുമെന്നും കമ്പനി വിശദമാക്കി.