രാജ്യത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം; ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി

ബംഗളുരു: രാജ്യത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബംഗളുരുവിലാണ് രാജ്യത്തെ ആദ്യ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ കേന്ദ്രമന്ത്രി പ്രശംസിച്ചു.

ത്രിഡി കോൺക്രീറ്റ് പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഏകദേശം 1000 ചതുരശ്ര അടി കെട്ടിടത്തിന് വിസ്തീർണ്ണമുണ്ട്. ലാർസൺ ആൻഡ് ടർബോ കൺസ്ട്രക്ഷന്റെ നേതൃത്വത്തിലായിരുന്നു കെട്ടിടം നിർമ്മിച്ചത്. മൂന്ന് നിലയുള്ളതാണ് കെട്ടിടം.

ബംഗളുരുവിൽ വരികയെന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ നഗരത്തിന് വളരെയധികം ഊർജവും പോസിറ്റിവിറ്റിയുമുണ്ട്. മുന്നോട്ടേക്ക് കുതിക്കുന്ന ഒരു സ്വഭാവമാണ് ഈ നഗരത്തിന്. അതുകൊണ്ട് തന്നെ ഇവിടേക്ക് വരുന്നത് താൻ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.