80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതിവിധി : പ്രതിഷേധകരമാണെന്ന് അബ്ദുള്‍ നാസര്‍ മദനി

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധി പ്രതിഷേധകരമാണെന്നും വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അബ്ദുള്‍ നാസര്‍ മദനി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നുമാണ് മദനി തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചിരുന്നു.80:20 അനുപാതം സംസ്ഥാനത്ത് നിലനില്ക്കുന്ന സമ്പ്രദായമാണ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ച് പരിശോധന പൂര്‍ത്തിയായ ശേഷമേ സര്‍ക്കാരിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.