പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി ആര്‍ബിഐ

മുംബൈ: പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍, നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസ്സപ്പെടില്ല.

2018ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ കാര്‍ഡ് ദാതാക്കള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്കിയിരുന്നത്. എന്നാല്‍ പെയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തില്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തുകയായിരുന്നു.