കോവിഡ് രോഗികളില്‍ ആന്റിബോഡി കോക്‌ടെയില്‍ പരീക്ഷിച്ച് ഹൈദരാബാദിലെ ആശുപത്രി

covid

ഹൈദരാബാദ് : നാല്‍പ്പത് കോവിഡ് രോഗികളില്‍ മോണോക്ലോണല്‍ കോക്‌ടെയിലിന്റെ ആന്റിബോഡി പരീക്ഷിച്ച് ഹൈദരാബാദിലെ ആശുപത്രി. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജിയില്‍ നടന്ന പരീക്ഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളില്‍ നിന്ന് മോചനമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനിതികമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് പരിശോധിച്ചത്. നിരീക്ഷിച്ച നാല്‍പ്പത് രോഗികള്‍ പൂര്‍ണമായും രോഗമുക്തി നേടിയതായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ വ്യക്തമായി. ഗുരുതരവസ്ഥയിലുള്ള രോഗികള്‍ക്ക് രോഗം ബാധിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാണ് കോക്ടെയില്‍ രോഗികള്‍ക്ക് നല്‍കുക.