ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കി; വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ നിയമം റദ്ദാക്കിയത് ഇന്ദിരാ ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ്. രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തത് സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.