സാമ്പത്തിക പ്രതിസന്ധി: കനാബിസ് അനുകൂല പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റര്‍

കനാബിസ് അനുകൂല പരസ്യങ്ങള്‍ അനുവദിക്കുന്ന യുഎസിലെ ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റര്‍. യുഎസ് ഫെഡറല്‍ നിയമമനുസരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നീ എതിരാളികളായ സമൂഹമാദ്ധ്യമങ്ങള്‍ക്ക് കനാബിസ് ഉല്‍പന്നങ്ങളുടെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല.

കൃത്യമായി ലൈസന്‍സ് ഉള്ള കമ്പനികളെ പരസ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സിബിഡി, ടിഎച്ച്സി എന്നിങ്ങനെ കനാബിസുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ പരസ്യദാതാക്കളെ അനുവദിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

2022 ഒക്ടോബര്‍ അവസാനത്തോട് കൂടിയാണ് ഇലോണ്‍ മസ്‌ക് ഔപചാരികമായി ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരസ്യദാതാക്കള്‍ ട്വിറ്ററില്‍ നിന്ന് പിന്മാറിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ആപ്പിളും ആമസോണും ട്വിറ്ററിലെ പരസ്യദാതാക്കളിലെ പ്രധാന വരുമാന ശ്രോതസ്സുകളായിരുന്നു.