കാട്ടാന ശല്യം; ആവശ്യമെങ്കില്‍ മയക്കുവെടിയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

ഇടുക്കിയിലെ കാട്ടാന ശല്യം കൂടുന്നതിനാല്‍ മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്നും അദ്ദേഹം പറഞ്ഞു.

‘വയനാട്ടില്‍ നിന്നും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണം. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. റേഞ്ച് ഓഫീസറുടെ സസ്‌പെന്‍ഷന് കാലയളവുണ്ട്. വെറുതെ ഇരിക്കുന്നയാള്‍ക്ക് ശമ്പളം നല്‍കുകയല്ല’- മന്ത്രി വ്യക്തമാക്കി.