കൗമാരക്കാരിലെ ലഹരി ഉപയോഗം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട്‌

കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 79% പേരും സുഹൃത്തുക്കള്‍ വഴിയാണ് ഇതിന് തുടക്കമിടുന്നതെന്ന് എക്‌സൈസ് വകുപ്പിന്റെ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട്. എക്‌സൈസ് വകുപ്പ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്നു കേസുകളിലെ 21 വയസ്സില്‍ താഴെയുള്ളവരിലും വിമുക്തിയുടെ ലഹരിവിമോചന കേന്ദ്രങ്ങളിലും കൗണ്‍സലിങ് കേന്ദ്രങ്ങളിലും ചികിത്സയ്‌ക്കെത്തിയവരിലും നടത്തിയ സര്‍വേയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

80% പേരും സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കുന്നത്. ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെയും ഇതിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 10നും 15നും ഇടയില്‍ പ്രായമുള്ളപ്പോള്‍ ലഹരി ഉപയോഗം തുടങ്ങുന്നവരാണ് കൗമാരക്കാരില്‍ 70 ശതമാനം പേരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം

ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചവര്‍ – 97 %
കൂടുതല്‍ പേര്‍ ഉപയോഗിച്ചത് കഞ്ചാവ് – 82 %
കൗതുകം കൊണ്ട് ലഹരി ഉപയോഗം തുടങ്ങിയവര്‍-78.1 %
ആദ്യമായി ഉപയോഗിച്ച ലഹരി പുകയില – 78.1 %
സുഹൃത്തുക്കളില്‍നിന്ന് ആദ്യ ലഹരിമരുന്നു കിട്ടിയവര്‍ – 79 %
1ഠനും 15നും ഇടയില്‍ ലഹരി ഉപയാഗം തുടങ്ങിയവര്‍- 70%
ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ ലഹരി ഉപയോഗിച്ചവര്‍ – 46%
സുഹൃത്തുക്കള്‍ക്കൊപ്പം ഉപയോഗിച്ചവര്‍ – 80 %
പുകയായി ലഹരി ഉപയോഗിച്ചവര്‍ – 94.16 %
ലഹരി ഉപയോഗം മൂലം ഡ്രൈ മൌത്ത് ബാധിച്ചവര്‍- 61.5 %
ലഹരിയോടുള്ള ആസക്തി കൊണ്ടു കുറ്റകൃത്യം ചെയ്തവര്‍ – 16.6 %
പ്രവൃത്തിയില്‍ കുറ്റബോധമുള്ളവര്‍ – 39. 83 %
സുഹൃത്തുക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രലോഭിപിച്ചവര്‍ – 38.16 %
കുറ്റോരോപിതരില്‍ കൗണ്‍സലിങ് തേടിയവര്‍ – 41.5 %
കുറ്റോരോപിതരില്‍ ചികിത്സയ്ക്കു വിധേയരായവര്‍ – 30.78 %