‘ഇലോണ്‍ മസ്‌ക്’ അല്ല, ഇനി ‘മിസ്റ്റര്‍. ട്വീറ്റ്’

ഇലോണ്‍ മസ്‌ക് എന്ന പേരിനു പകരം ‘മിസ്റ്റര്‍.ട്വീറ്റ്’ എന്ന പേര് ട്വിറ്ററില്‍ പ്രൊഫൈല്‍ നെയിമായി ഉപയോഗിച്ച് മസ്‌ക്. എന്നാല്‍, വൈറലായി കൊണ്ടിരിക്കുന്ന ഈ പേരിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയാം.

അടുത്തിടെ നടന്ന സംവാദത്തില്‍ ആകസ്മികമായി ഒരു അഭിഭാഷകന്‍ മസ്‌കിനെ ‘മിസ്റ്റര്‍.ട്വീറ്റ്’ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഈ പേര് മസ്‌കിന് വളരെയധികം ഇഷ്ടപ്പെടുകയും, പിന്നീട് ട്വിറ്ററില്‍ പ്രൊഫൈല്‍ നെയിം ‘മിസ്റ്റര്‍.ട്വീറ്റ്’ എന്നാക്കി മാറ്റുകയുമായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തന്റെ പേരുമാറ്റിയ വിവരം മസ്‌ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍, പേര് തിരികെ ഇലോണ്‍ മസ്‌ക് എന്നാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.