ശരീരഭാരം കുറയ്ക്കണോ; ഈ സൂപ്പർ ഫുഡുകൾ കഴിക്കാം…..

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരഭാരം കൂടുന്നത്. ഇത് പരിഹരിക്കാൻ വ്യായാമത്തോടൊപ്പം ഭക്ഷണരീതികളും നിയന്ത്രിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ലഘുഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഓട്സ്: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിൽ ഓട്‌സ് ഉൾപ്പെടുത്തണം. ആരോഗ്യകരം കൂടിയാണിത്. ഓട്സ് പാലിനൊപ്പമോ അല്ലെങ്കിൽ ഉപ്പുമാവോ കിച്ചഡിയോ ഉണ്ടാക്കിയും കഴിക്കാം.

ബ്രൗൺ റൈസ്: ചോറ് കഴിക്കാൻ പൊതുവെ പലർക്കും ഇഷ്ടമാണ്. എന്നാൽ ചോറ് കഴിക്കുന്നത് തടി കൂടാൻ കാരണമായേക്കും. അത് കൊണ്ട് തന്നെ അത്താഴത്തിന് വെള്ള അരിക്ക് പകരം ബ്രൗൺ റൈസ് കഴിക്കുക. മട്ട അരിയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. ഇതിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

സൂപ്പ്: അത്താഴം വളരെ ലഘുവായിരിക്കണമെന്നാണ് പറയപ്പെടുന്നത്. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് സൂപ്പ് ഉണ്ടാക്കി കഴിക്കാം. അത്താഴത്തിന് സൂപ്പ് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ കലോറി വളരെ കുറവാണ്. ഇതിൽ ഫൈബർ ധാരാളമായി കാണപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ നിലനിർത്തുന്നു. അതിനാൽ അത്താഴത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും.

മുട്ടയുടെ വെള്ള: അത്താഴത്തിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ള രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്.