അമിത വിശപ്പിന്റെ കാരണങ്ങൾ…..

നിങ്ങൾക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെടാറുണ്ടോ. ശരിയായ രീതിയിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയുടെ കുറവ്, നിർജ്ജലീകരണം, സമ്മർദ്ദം എന്നിവയാണ് അമിതമായ വിശപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ.

നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ, കൊഴുപ്പ്, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയുടെ സമീകൃത സംയോജനമില്ലെങ്കിൽ, ഭക്ഷണം കഴിച്ച ഉടൻ തന്നെ നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടും. ഈ പോഷകങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും കൂടുതൽ നേരം പൂർണ്ണത അനുഭവപ്പെടുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്താൻ വെള്ളം സഹായിക്കുന്നു. വെള്ളം കുടിച്ചാൽ വളരെ നേരം നിറഞ്ഞു എന്ന തോന്നലും ലഭിക്കും.

ആരോഗ്യത്തോടെയിരിക്കാൻ മികച്ച ഉറക്കം അത്യാവശ്യമാണ്. ശരിയായ ഉറക്കം വിശപ്പിനെ നിയന്ത്രിക്കും. ഉറക്കക്കുറവ് ഗ്രെലിൻ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് അമിതമായ വിശപ്പുണ്ടാകാൻ ഇടയാക്കും.

മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുകയും വിശപ്പിലേക്കും ഭക്ഷണത്തോടുള്ള ആസക്തിയിലേക്കും നയിക്കുകയും ചെയ്യുന്നു.