പ്രേംനസീര്‍ ഫൗണ്ടേഷന്‍ ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് അപേക്ഷിക്കാം

പ്രേംനസീര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റിയുമായി ചേര്‍ന്ന് നടന്‍ പ്രേംനസീറിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് 2021 ഒക്ടോബര്‍ ഒന്നിനും 2022 നവംബര്‍ 30നും ഇടയില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം. 1500 രൂപയാണ് പ്രവേശന ഫീസ്.

ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക. മികച്ച രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും സമ്മാനമായി നല്‍കും. മികച്ച സംവിധായകന് 25,000 രൂപയും മികച്ച നടന്‍,നടി,തിരക്കഥാകൃത്ത് ,സംഗീത സംവിധായകന്‍, ഛായാഗ്രാഹകന്‍,എഡിറ്റര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.സമ്മാനത്തുകയ്‌ക്കൊപ്പം ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കും.ഹ്രസ്വ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളും നിയമാവലിയും ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹ്രസ്വ ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഹ്രസ്വ ചിത്രങ്ങളുടെ ദൈര്‍ഘ്യം 5 മുതല്‍ 15 മിനിട്ട് വരെയാകാം. ഡിസംബറില്‍ വിജയികളെ പ്രഖ്യാപിക്കും. പ്രേംനസീറിന്റെ ഓര്‍മ്മ ദിവസമായ 2023 ജനുവരി 16ന് തിരുവനന്തപുരത്ത് സമ്മാനദാനം നടത്തുമെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: പ്രേംനസീര്‍ ഫൗണ്ടേഷന്‍,6ഡി,ഹീര ഗോള്‍ഡന്‍ ഹില്‍സ്,കനക നഗര്‍,കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003,ഇ-മെയില്‍:thepnf@gmail.com