സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് (നഴ്സിംഗ് ഓഫീസർ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത ബിഎസ്സി നഴ്‌സിംഗ്/ജിഎൻഎം, സിടിവിഎസ് ഒടി/ഐസിയുവിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്‌കാൻ ചെയ്തു ghekmhr@gmail.com ഇ-മെയിലേക്ക് അയക്കണം. കൂടാതെ സെപ്തംബർ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും ഹാജരാക്കണം.