അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് നീക്കി ഫിഫ

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് പിന്‍വലിച്ച് ഫിഫ. AIFF ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. ഈ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ഫെഡറേഷന്‍ തന്നെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആയിരുന്നു ഫിഫ ആവശ്യപ്പെട്ടത്.

മുന്‍ ഭരണസമിതി പിരിച്ചുവിട്ടതോടെ മേല്‍പറഞ്ഞ ബാഹ്യ ഇടപെടലുകള്‍ ഇനിയുണ്ടാകില്ല. കൂടാതെ ഭരണചുമതല മുഴുവനും ഫെഡറേഷനിലേക്ക് തന്നെ തിരികെയെത്തിച്ചിരുന്നു. ഇവയായിരുന്നു ഫിഫ ആവശ്യപ്പെട്ട കര്യങ്ങള്‍. അതേസമയം, വിലക്ക് നീങ്ങിയതോടെ ഒക്ടോബര്‍ 11 ന് ആരംഭിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കും. എന്നാല്‍, വിലക്ക് മൂലം ഗോകുലം കേരളക്ക് എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമായിരുന്നു.