യുക്രൈന് കൂടുതല്‍ ആയുധ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക

യുക്രൈന് ഒരു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ ആയുധ പാക്കേജ് അമേരിക്ക തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കന്‍ സഹായം 8.8 ബില്ല്യണ്‍ ഡോളറായി ഉയരും. അമേരിക്ക ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും വലിയ തുകയാണ് ഇപ്പോഴത്തേത്.

അതേസമയം, മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലന്‍സുകളും പാക്കേജിലുണ്ട്. കൂടുതലായും ദീര്‍ഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതില്‍ ഉണ്ടാവുക എന്നാണ് സൂചന.