ആശാഭവനിൽ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ തസ്തികയിൽ പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്സ് പാസുമാണ് യോഗ്യത. പ്രായപരിധി 50 വയസ് (30/07/2022).

എം.റ്റി.സി.പി തസ്തികയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജെ.പി.എച്ച്.എൻ തസ്തികയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ് അഭിമുഖം. തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.

അതേസമയം, സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.

കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണു യോഗ്യത. പ്രായം 18നും 50(01/07/2022)നും മധ്യേ. നാല് ഒഴിവുണ്ട്. ഇന്റർവ്യൂ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ. വേതനം 18,390 രൂപ. ജെ.പി.എച്ച്.എൻ പ്ല്സ്ടു, ജെ.പി.എച്ച്.എൻ കോഴ്സ് പാസായിരിക്കണം. പ്രായം 18നും 50(01/07/2022)നും മധ്യേ. ഒരു ഒഴിവാണുള്ളത്. ഇന്റർവ്യൂ സമയം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ. വേതനം 24,520 രൂപ.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം. മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം.