ബദാമിന്റെ അതിശയിപ്പിക്കുന്ന മൂന്ന് ഗുണങ്ങൾ….

വളരെയേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. മിതമായ അളവിൽ പതിവായി ബദാം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

ബദാമിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. അതിനാൽ തന്നെ ബിപിയുള്ളവരുടെ ഡയറ്റിൽ ബദാമിന് വലിയ സ്ഥാനമാണുള്ളത്.

രണ്ട്

ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ബദാം. കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞതിനാൽ പെട്ടന്ന് വിശപ്പിനെ ശമിപ്പിക്കാൻ ബദാം സഹായിക്കും. വണംണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബദാം കഴിക്കുന്നത് നല്ലതാണ്.

മൂന്ന്

വൈറ്റമിൻ ബി-6 ന്റെ മികച്ച ഉറവിടമാണ് ബദാം. ബോഡി പ്രോട്ടീൻ, പേശികൾ എന്നിവയുടെ എല്ലാം ആരോഗ്യത്തിന് വൈറ്റമിൻ ബി-6 അത്യാവശ്യമാണ്. വിഷാദരോഗമുള്ളവർക്ക് അതിന്റെ വിഷമതകൾ കുറയ്ക്കുന്നതിനും വിറ്റാമിൻ ബി-6 സഹായിക്കുന്നു. ‘ട്രിപ്‌റ്റോഫാൻ”സെറട്ടോണിൻ’ അഥവാ സന്തോഷം നൽകുന്ന ഹോർമോൺ ആയി മാറ്റാൻ വൈറ്റമിൻ ബി-6ന് കഴിവുണ്ട്. ഇതാമ് വിഷാദ രോഗത്തിന് ആശ്വാസം പകരുന്നത്.