കാഷ്വൽ ലേബർ നിയമനം; വാക് ഇൻ ഇന്റർവ്യൂ ജൂലൈ 7 ന്

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(സി-ഡിറ്റ്)യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനായി ജൂൺ 28ന് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരായി രജിസ്റ്റർ ചെയ്യുകയും അഭിമുഖം പൂർത്തീകരിക്കാൻ കഴിയാത്തവരുമായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 മണിക്ക് തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ വച്ച് നടക്കും.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.

അതേസമയം, ഇളംദേശം ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള അക്കൗണ്ടന്റ് – ഐ.റ്റി. അസിസ്റ്റന്റ് തസ്‌കിയിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം, ഗവ. അംഗീകൃത പിജിഡിസിഎ, മലയാളം പിജിഡിസിഎ ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത.

ജൂലൈ 6 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം. ഇളംദേശം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഫോൺ: 04862276909.