ശരീരഭാരം വർധിപ്പിക്കാം; കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയെല്ലാം

ശരീരം മെലിഞ്ഞിരിക്കുന്നതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഭക്ഷണം ധാരാളം കഴിച്ചാലും ചിലർ വണ്ണം വെയ്ക്കാറില്ല. അനാരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് അത്. ഇത്തരക്കാരുടെ പ്രതിരോധശേഷി വളരെ ദുർബലമാണ്. അതിനാൽ ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ശരീരഭാരം വർധിപ്പിക്കാനുള്ള ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാലും ഏത്തപ്പഴവും

ശരീരഭാരം കൂട്ടണമെങ്കിൽ പാലും ഏത്തപ്പഴവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വണ്ണം കൂട്ടാൻ ദിവസവും 3-4 വാഴപ്പഴം കഴിക്കണം. പഴം പാലിൽ ചേർത്ത് ഷേക്ക് ഉണ്ടാക്കി കുടിക്കുന്നതും ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും.

പാലും തേനും

ദിവസവും പാലിൽ തേൻ കലർത്തി കുടിച്ചാൽ ഭാരം വർദ്ധിക്കും. പ്രഭാതഭക്ഷണത്തിനോ രാത്രി ഉറങ്ങുമ്പോഴോ പാലിൽ തേൻ ചേർത്ത് കുടിക്കുക.

പാലും ഡ്രൈ ഫ്രൂട്ട്സും

ശരീരഭാരം കൂട്ടാൻ ഡ്രൈ ഫ്രൂട്ട്‌സ് ചേർത്ത് പാൽ കുടിക്കുന്നത് വളരെ മികച്ചതാണ്. 3-4 ബദാം, ഈന്തപ്പഴം, അത്തിപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് കുടിക്കുന്നതും ശരീരഭാരം വർധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

പാലും കഞ്ഞിയും

മധുരമുള്ള പാലും കഞ്ഞിയും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും. മിൽക്ക് ഓട്സും കഴിക്കാം. പാൽകഞ്ഞിയിൽ കൊഴുപ്പ് നിറഞ്ഞ പാൽ ഉപയോഗിക്കുന്നു. പ്രഭാത ഭക്ഷണത്തിൽ ഓട്‌സ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

പാലും ഉണക്കമുന്തിരിയും

ശരീരഭാരം വർധിപ്പിക്കാൻ ഉണക്കമുന്തിരി വളരെ നല്ലതാണ്. ഇതിനായി 10 ഗ്രാം ഉണക്കമുന്തിരി പാലിൽ മുക്കിവയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ തിളപ്പിച്ച് കുടിക്കുക. ഉണക്കമുന്തിരി പാലിനൊപ്പം കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കാൻ ഗുണം ചെയ്യും.