ഫീമെയിൽ വാർഡൻ ഒഴിവ്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്) പ്രായമുള്ളവർക്ക് അവസരം.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 7 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

അതേസമയം, പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മെയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് www.gcelanthoor.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.