ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.റ്റി.എസ്. ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് ഏഴിനകം പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ടൂൾ ആന്റ് ഡൈ മേക്കിംഗ് (ഈഴവ ) മെക്കാനിക് മോട്ടോർ വെഹിക്കിൾ/മെക്കാനിക് ഡീസൽ (ഇ.ഡബ്യൂ.എസ്.), ടർണർ/മെഷിനിസ്റ്റ്/ഫിറ്റർ (ഒ.ബി.സി.), വെൽഡർ (ലാറ്റിൻ കത്തോലിക്/ആഗ്ലോ ഇന്ത്യൻ), ഇലക്ട്രീഷൻ (ഓപ്പൺ വിഭാഗം), ഇലക്ട്രിക്കൽ (ഈഴവ), സിവിൽ/മെക്കാനിക്കൽ (ഓപ്പൺ വിഭാഗം) എന്നീ ട്രേഡുകളിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ്, എൻജിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി, രണ്ട് മുതൽ ഏഴ് വരെ വർഷത്തെ പ്രവർത്തിപരിചയം എന്നിവയുള്ളവർക്കാണ് അവസരം

പ്രായം 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേലധികാരികളിൽ നിന്ന് എൻ.ഒ.സി. ഹാജരാക്കണം. ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴിലെ സ്ഥാപനങ്ങളിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസറും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സർട്ടഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം.വിശദ വിവരത്തിന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484-2312944