ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫൈഡ് ആക്കാം

ഇന്‍സ്റ്റഗ്രാമില്‍ പലരുടെയും പ്രൊഫൈല്‍ പല വിധത്തിലാണ്. ചിലരുടെ പ്രൊഫൈല്‍ തുറന്നു നോക്കിയാല്‍ അതില്‍ ഒരു നീല ടിക്ക് മാര്‍ക്ക് കാണാം. ഇത്തരം അക്കൗണ്ടുകള്‍ വേരിഫൈഡ് ആണ് എന്നാണര്‍ഥം. സാധാരണയായി പ്രശസ്തരായവര്‍ക്കും പ്രശസ്ത ബ്രാന്‍ഡുകളുടെയും കമ്പനികളുടെയുമൊക്കെ പേജുകള്‍ക്കും ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും ഒക്കെയാണ് ഇന്‍സ്റ്റഗ്രാം വെരിഫൈഡ് അക്കൗണ്ടുകള്‍ നല്‍കാറുള്ളത്. ആപ്പിലൂടെയുള്ള പ്രൊമോഷനുകളിലൂടെയും മറ്റും ഇവര്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു. അക്കൗണ്ടുകള്‍ വെരിഫൈഡ് ആവാന്‍ ചില രേഖകളും വ്യക്തിഗത വിവരങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമിന് നല്‍കേണ്ടതുണ്ട്.

വെരിഫൈഡ് അക്കൗണ്ടിനായി എന്തൊക്കെ ചെയ്യണം?

ആദ്യം വെരിഫൈഡ് ആക്കേണ്ട അക്കൗണ്ടാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. താഴെപ്പറയുന്നവയാണ് പിന്നീടുള്ള സ്റ്റെപ്പുകള്‍:

  1. ഇന്‍സ്റ്റഗ്രാം തുറക്കുമ്‌ബോള്‍ സ്‌ക്രീനിന്റെ താഴെ വലതുഭാഗത്തായി കാണുന്ന നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ ഐക്കണില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ കാണാം.
  2. പ്രൊഫൈല്‍ പേജില്‍ മുകളില്‍ വലത് കോണില്‍ കാണുന്ന ഹാംബര്‍ഗര്‍ മെനുവില്‍ ടാപ്പ് ചെയ്യുക. ശേഷം സെറ്റിങ്‌സ് ടാപ്പ് ചെയ്യുക.
  3. വീണ്ടും അക്കൗണ്ട് ബട്ടണില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് റിക്വസ്റ്റ് വേരിഫിക്കേഷന്‍ എന്ന് കാണുന്നിടത്ത് ടാപ്പ് ചെയ്യുക. ഇത്രയും സ്റ്റെപ്പുകള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ മുഴുവന്‍ പേര് നല്‍കാനും ആവശ്യമായ തിരിച്ചറിയല്‍ വിവരങ്ങള്‍ നല്‍കാനും നിങ്ങളോട് ആവശ്യപ്പെടും. സര്‍ക്കാര്‍ അം?ഗീകൃത ഫോട്ടോ ഐഡിയോ മറ്റേതെങ്കിലും സ്വീകാര്യമായ ഔദ്യോഗിക രേഖകളോ തിരിച്ചറിയല്‍ രേഖകളായി നല്‍കാം. ഇതിനുശേഷം, സബ്മിറ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക.

ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളെല്ലാം ഇന്‍സ്റ്റഗ്രാം വേരിഫൈ ചെയ്യണം എന്നില്ല. നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാന്‍ മറ്റ് കാരണങ്ങളും ഉണ്ട്. ഒരാള്‍ക്ക് ഒരു തവണ മാത്രമേ അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകൂ. ഒന്നില്‍ കൂടുതല്‍ സമര്‍പ്പിക്കപ്പെടുന്നതെല്ലാം നിരസിക്കപ്പെടും. അക്കൗണ്ട് വേരിഫൈഡ് ആയതിനു ശേഷം നിങ്ങളുടെ അക്കൗണ്ടിലെ പേര് മാറ്റാന്‍ സാധിക്കില്ല. നിങ്ങള്‍ മറ്റൊരു പേരില്‍ മറ്റൊരു അക്കൗണ്ട് സൃഷ്ടിച്ചാല്‍ വെരിഫിക്കേഷന്‍ ബാഡ്ജ് ആ അക്കൗണ്ടിലേക്ക് മാറ്റപ്പെടില്ല. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഒരു ഉപയോക്താവിന് വേരിഫിക്കേഷന്‍ ബാഡ്ജ് ലഭിച്ചതെന്ന് മനസിലായാല്‍ ഇന്‍സ്റ്റാഗ്രാം ബാഡ്ജ് എടുത്തുകളയുമെന്നും അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കാന്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.