ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നവരാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

നമ്മളിൽ പലരും ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് കഴിക്കുന്നവരാണ്. എത്ര നാളത്തേക്ക് ഭക്ഷണം സുരക്ഷിതമായി ഫ്രിഡ്ജിൽ വച്ച് കഴിക്കാനാകുമെന്നത് നമുക്കെല്ലാവർക്കമുള്ള സംശയമാണ്. ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാകം ചെയ്ത ഭക്ഷണമാണെങ്കിൽ, ചൂടോടുകൂടി ഭക്ഷണം വെയ്ക്കാൻ പാടില്ല. സ്പൂണോ കൈയ്യോ ഇട്ട് ഇടയ്ക്ക് ഇടയ്ക്ക് ഇളക്കാതെ വേണം ഭക്ഷണം സ്റ്റോർ ചെയ്യാൻ. മണിക്കൂറുകൾ പുറത്ത് വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയിൽ ബാധ വരാൻ സാധ്യതയുണ്ട്. ഭക്ഷണം എടുത്തുവയ്ക്കുമ്പോൾ എയർ ടൈറ്റ് കണ്ടെയ്നറുകളിൽ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വയ്ക്കണം.

ഫ്രിഡ്ജിൽ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ ഭാക്കി വരുന്നത് വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാതെ സൂക്ഷിക്കുക. ചോറ്, നോൺ- വെജ് കറികൾ എന്നിവയെല്ലാം കഴിവതും ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കാൻ ശ്രദ്ധിക്കണം. പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. സലാഡുകളാണെങ്കിൽ 24 മണിക്കൂർ സൂക്ഷിക്കുന്നതാണ് നല്ലത്. രണ്ട് ദിവസത്തിൽ കൂടുതൽ പച്ചക്കറികൾ കൊണ്ടുള്ള കറികൾ വച്ചാൽ അവയുടെ പോഷകാംശങ്ങൾ നഷ്ടപ്പെട്ടുപോകാം. റൊട്ടി, ചപ്പാത്തി, പൊറോട്ട പോലുള്ളവയാണെങ്കിൽ അവ ‘ഡ്രൈ’ ആകാൻ സമയമെടുക്കും. ഹോട്ടൽ ഭക്ഷണങ്ങൾ കഴിവതും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കരുത്.

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം തിളപ്പിച്ച് മാത്രം കഴിക്കുക. ഒരാഴ്ചത്തേക്കുള്ള മത്സ്യം, മാംസം എന്നിവ ഫ്രീസറിൽ വെവ്വേറെ സൂക്ഷിച്ചു വയ്ക്കുക. മീനുകൾ കൂടുതൽ ദിവസം സൂക്ഷിക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. പഴക്കമുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് സാധനങ്ങളും ഭക്ഷണങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യരുത്.