ശരീര ഭാരം കുറയ്ക്കാൻ മുളപ്പിച്ച പയർ; ആരോഗ്യത്തിന് അത്യുത്തമം

പ്രോട്ടിന്റെ കലവറയാണ് പയറുവർഗങ്ങൾ. അമിനോ ആസിഡുകൾ പോലുള്ള പ്രോട്ടീനുകൾ പയറുവർഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറയ്ക്കാൻ പയറു വർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. മുളപ്പിച്ച പയറിൽ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താനും പയർ കഴിക്കുന്നത് പ്രയോജനപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും മുലപ്പിച്ച പയർ സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ളവർ മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം മികച്ച ഭക്ഷണമാണിത്. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡൻറുകൾ മുളപ്പിച്ച പയറിലുണ്ട്.

മുളപ്പിച്ച പയർ കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടും. ചർമ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാനും മുളപ്പിച്ച പയർ കഴിക്കുന്നത് ഗുണകരമാണ്.