ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം; വൈറൽക്കാലത്ത് രോഗപ്രതിരോധ ശേഷി വർധപ്പിക്കാൻ ചെറുപയർ

കോവിഡ് വ്യാപനം വർധിക്കുന്ന സമയമാണിത്. വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാർഗമാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യതയും കുറയും. രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷ്യ വർഗമാണ് ചെറുപയർ. നിരവധി ആരോഗ്യ ഗുണങ്ങൾ ചെറുപയറിനുണ്ട്.

കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കാനും കരൾ സംബന്ധമായ രോഗത്തെ ചെറുത്തു നിർത്താനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്.

മഞ്ഞപ്പിത്തം ബാധിച്ചവർക്ക് ചെറുപയർ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കി നൽകുന്നതും ഗുണം ചെയ്യും. വിറ്റാമിനുകൾ ധാരാളമുള്ള ചെറുപയർ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ മികച്ച ഭക്ഷണ പദാർത്ഥാണ്.്.കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വർധിപ്പിക്കാനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.