വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സി ഹരിശങ്കറാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

വിവാഹത്തിലായാലും അവിടെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്. പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ ചൂണ്ടിക്കാട്ടി. അതേസമയം അമിക്കസ് ക്യൂരി റബേക്ക ജോൺ ഇതിനെ പിന്തുണച്ചു. വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടും അത് കുറ്റകരമല്ല. പക്ഷേ, ഈ പ്രതീക്ഷ നിർബന്ധപൂർവമുള്ള ബലപ്രയോഗമായാൽ അത് തെറ്റാവുന്നുവെന്ന് അമിക്കസ് ക്യൂരി പറഞ്ഞു. വെള്ളിയാഴ്ച ഹർജിയിൽ കോടതി തുടർവാദം കേൾക്കും.