എല്ലാ സര്‍വ്വകലാശാലകളിലും വിദൂര, പ്രൈവറ്റ് പഠനം നടത്താമെന്ന് ഉത്തരവ്

തിരുവനന്തപുരം: എല്ലാ സര്‍വ്വകലാശാലകളിലും വിദൂര, പ്രൈവറ്റ് പഠനം നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അതിനാല്‍, കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇക്കൊല്ലവും വിദൂര, പ്രൈവറ്റ് പഠനം തുടരാം.

വിദൂര, ഓപ്പണ്‍ കോഴ്‌സ് പഠനം പൂര്‍ണമായി നിറുത്തി അധ്യാപകരെയും ജീവനക്കാരെയും ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് മാറ്റാന്‍ ഓപ്പണ്‍ സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു.

യു.ജി.സിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അനുമതി നേടാത്തതിനാല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങാനുമായിരുന്നില്ല. നിയമപ്രകാരം വിലക്കുള്ളതിനാല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് ഓപ്പണ്‍ കോഴ്‌സുകള്‍ തുടരാനുമാവില്ല. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായിരുന്നു. അതിനു പരിഹാരമായാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ്.