വായ്പാ പരിധി വെട്ടിക്കുറച്ചത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലെന്ന് തോമസ് ഐസക്‌

ന്യൂഡല്‍ഹി: കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ കര്‍ശന നിയമനടപടി വേണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.

‘കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും. പദ്ധതികള്‍ വെട്ടിക്കുറക്കേണ്ടി വരും. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വരെ തടസപ്പെടുത്തുന്ന കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലേ. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കമ്പനിയും എല്ലാം എടുക്കുന്ന വായ്പകളുടെ പേരിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നത്. അതും മുന്‍കാല പ്രാബല്യത്തോടെ. രാഷ്ട്രീയ പകപോക്കലല്ലാതെ ഇത് മറ്റൊന്നുമല്ല, നാല് ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്രം അതിന്റെ കണക്ക് പോലം മറച്ച് വച്ച് കേരളത്തോട് കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ വികസനം തടസപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായ നടപടികള്‍ക്ക് പുറമെ രാഷ്ട്രീയ ചെറുത്തു നില്‍പ്പും അനിവാര്യമാണ്. കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷത്തിന്’- അദ്ദേഹം കുറ്റപ്പെടുത്തി .