രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണം അക്രമം നടത്തിയാൽ ഉണ്ടോ.? പൊലീസിനെ വടിയും കല്ലുമെടുത്ത് ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.