ഏകദിന ക്രിക്കറ്റ് ലോക കപ്പിന്റെ ഒൻപതാമത്തെ മത്സരത്തിൽ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ വെച്ചുള്ള ഇന്നത്തെ മത്സരത്തിൽ ആദ്യ ടോസ് നേടി ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് അഫ്ഗാനിസ്താൻ നേടുന്നതിന് മുൻപ് ക്രിക്കറ്റ് ലോകം ഒന്നാകെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ കഴിവിനെ പുകഴ്ത്തി.
മുപ്പത്തി നാല് വയസ്സുള്ള ഇന്ത്യയുടെ സ്കിപ്പെർ വിരാട് കൊഹ്ലിയെ അഭിനന്ദിച്ചു കൊണ്ട് ഐസിസിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ആണ് അഭിനന്ദന വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയിൽ ക്രിക്കറ്റ് താരങ്ങളായ വിക്രംജിത് സിംഗ്,ട്രെന്റ് ബോൾട്ട് ,സ്റ്റീവൻ സ്മിത്ത്,ശുബ്മാന് ഗിൽ , രവിചന്ദ്രൻ അശ്വിൻ, കൂടാതെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരാണ് സന്ദേശം പങ്കു വെച്ചത്.
എല്ലാവരും വിരാട് കൊഹ്ലിയെ സ്നേഹിക്കുന്നു എന്നാണു ഡച്ച് താരം വിക്രംജിത് സിംഗ് പങ്കുവെച്ചത്.
വിരാടിന്റെ ബൗളിങ്ങിലുള്ള പ്രാഗൽഭ്യത്തെയും, ഏകദിന മാച്ചുകളിലെ മികച്ച താരമായും,ഐതിഹാസികമാണ് വിരാടിന്റെ ഏകദിന പ്രകടനമെന്നും മറ്റുള്ളവരും എടുത്തു പറഞ്ഞു. തന്റെ ജനറേഷനിൽ ഉള്ളവർക്ക് വിരാട് ഒരു ബെഞ്ച്മാർക് തന്നെയാണെന്നാണ് കോച്ച് രാഹുൽ ദ്രാവിഡ് അഭിനന്ദന സന്ദേശത്തിൽ പങ്കു വെച്ചത്.

