കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ്: നിരീക്ഷണം കടുപ്പിച്ച് പോലീസ്
On:
കണ്ണൂർ കേളകത്ത് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമിറങ്ങി. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് സംഘം പ്രദേശത്തെത്തുന്നത്. കേളകം അകത്താത്തോട് ഭാഗത്താണ് സംഘം എത്തിയതായ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങളിലായാണ് മാവോയിസ്റ്റുകൾ കോളനിയിൽ എത്തിയത്. പോലീസ് പ്രദേശത്ത് നിരീക്ഷണം ഊർജ്ജിതമാക്കി.