വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.

road accident

റോഡപകടത്തില്‍ പെടുന്നവര്‍ക്കു വേണ്ടി കേന്ദ്രഗതാഗത മന്ത്രാലയമാണ് പദ്ധതിയുടെ പൂർണ്ണരൂപം ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ് ആദ്യ മണിക്കൂറുകൾ. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ കഴിയും. പ്രഥമശുശ്രൂഷ നല്‍കുക, എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യ മണിക്കൂറുകളിലെ ചികിത്സയുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.

അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.രാജ്യത്ത് അപകടത്തില്‍പ്പെടുന്ന വിദേശീയരായ ആളുകളുടെ ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.