Technology (Page 16)

പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച് ഡിആർഡിഒ. പരീക്ഷണം നടത്തിയത് ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രെറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിന്നു. മിസൈൽ സംവിധാനത്തിന്റെ ശേഷി ഐടിആറിൽ നിന്നുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാൿക്കിങ് സിസ്റ്റം എന്നിവയിൽ നിന്നും പരിശോധിച്ചു.പുതുതലമുറ ആകാശ് മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഡിആർഡിഒ ആണ്. മിസൈൽ പരീക്ഷണം നടന്നത് ഡിആർഡിഒ, ഭാരത് ഡൊമിനിക്സ് ലിമിറ്റഡ് , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു.

മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിൻറെ പ്രതിരോധശേഷി കൂടുതലായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ്പറഞ്ഞു. ഇവയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കാനും കഴിയും. റഡാറിൽ കൂടുതൽ ഉയരത്തിൽ പരത്തുന്ന മിസൈലുകൾ എളുപ്പത്തിൽ കാണാവുന്നത് കൊണ്ടാണ് പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നത്.

കേരളത്തിലെ ആദ്യത്തെ ദീപാലംകൃത പാലം തുറന്നു. കോഴിക്കോടിലെ ഫറോക്ക് പഴയപാലത്തിനാണ് സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി ലഭിക്കുക. മന്ത്രി മുഹമ്മദ് റിയാസാണ് പാലം തുറന്നു നൽകിയത്. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേർന്ന് 1.65 കോടി രൂപ മുടക്കിലാണ് പാലം ദീപാലംകൃതമാക്കിയത്. ആര്‍ബി ഡിസികെ ആണ് പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്.

പാലത്തിനോട് ചേര്‍ന്ന് തന്നെ കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

തിരുവന്തപുരത്തെ നഗര കാഴ്ചച്ചകൾ കാണാൻ ഇനി സ്റ്റൈലിഷ് ഡബിൾ ഡക്കർ ബസ്സിലൂടെ യാത്ര ചെയ്യാം. കെഎസ്ആർടിസി, ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിച്ചത്. മുംബൈയിൽ നിന്നുമാണ് ബസ് എത്തിച്ചത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിനും ഉള്ളത്.സൌകര്യപ്രദമായ സീറ്റിംഗ്, ടിവി, പാട്ട് എന്നിവ കാണാനും കേൾക്കാനും സാധിക്കുന്നു. എന്നിവയാണ് ഈ ബസ്സിന്റ പ്രത്യേകത.

താഴത്തെ നിലയിൽ 30 സീറ്റുകളും മുകളിലത്തെ നിലയിൽ 35 സീറ്റുകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെയാണ് ബസ് കടന്ന് പോകുന്നത്. ബസ്സിന്റെ ഉടമസ്ഥത കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയം തന്നെയാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനം മുതൽ സർവീസ് തുടങ്ങുമെനാണ് അധികൃതർ അറിയിചിരിക്കുന്നത്.

ഒരു മിനിട്ടിനുള്ളിൽ കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം. സേവനം ഇന്ന് മുതല്‍ ഈ ലഭ്യമാകും. നടി മിയ ജോര്‍ജ് മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടത്തി. സ്റ്റേഷനിലെത്തും മുമ്പ് ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ‘Hi’ എന്ന് 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. ഇന്ന് മുതല്‍ വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ കിഴിവും ലഭിക്കും. ഹായ് എന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് അയക്കുകയേ വേണ്ടൂ. ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളിൽ യാത്ര ചെയ്യാനാകും.

ലിങ്ക്ഡ്ഇൻ ഇനി ഡേറ്റിംഗ് ആപ്പോ? ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ ഒരു ഡേറ്റിങ് ആപ്പിന്റെ രൂപം കൈവരിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒട്ടനവധി ഡേറ്റിംഗ് ആപ്പുകൾ ഉണ്ടായിരുന്നിട്ടും ഒരു ഡേറ്റിംഗ് ആപ്പ് അല്ലാത്ത ലിങ്ക്ഡ്ഇൻ വഴി ആർക്കും നേരിട്ട് മെസ്സേജ് അയക്കാനുള്ള സൗകര്യം ഉള്ളതാണ് പലരും പങ്കാളികളെ തിരയാനുള്ള മുഖ്യ കാരണം. ലിങ്ക്ഡ്ഇൻ ഒരു പ്രൊഫഷണൽ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ വ്യക്തികളുടെ ജോലിയും മറ്റ് വിവരങ്ങളും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

അത് കൊണ്ട് തന്നെ മറ്റു ആപ്പുകൾ വഴി പ്രണയ പങ്കാളികളെ കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ഇത് വഴി വ്യാജമല്ലാത്ത പ്രൊഫൈലുകൾ കണ്ടെത്താമെന്നു കരുതി വരുന്നവർ ഒട്ടനേകമാണ്. എന്നാൽ ഇത് പ്രൊഫഷണൽ ബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയാകും എന്നാണ് ഓതന്റിക്ക് സോഷ്യലിന്റെ സ്ഥാപകയും മുൻ ലിങ്ക്ഡ്ഇൻ ജീവനക്കാരിയുമായ കൈറ്റ്ലിൻ ബെഗ് പറയുന്നത്. എന്തായാലും ആത്മാർത്ഥ പ്രണയത്തെ തേടുന്നതിന്റെ ഇടയിൽ ആ ജോലി കൂടി തേടാൻ മറക്കണ്ട.

ടൈറ്റൻ മാതൃകയിൽ രാജ്യത്തെ ആദ്യത്തെ അന്തര്‍വാഹിനി ടൂറിസം പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത്. ഈ പദ്ധതി ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് മസ്ഗാവോണ്‍ ഡോക് യാർഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഗുജറാത്ത് സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. അറ്റ്‌ലാന്റിക് സമുദ്രാന്തരഭാഗത്തേക്ക് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയിരുന്ന ടൈറ്റന്‍ ജലപേടകത്തിന്റെ മാതൃകയിലാണ് ഈ അന്തര്‍വാഹിനി യാത്രയും ക്രമീകരിച്ചിരിക്കുന്നത്.

ഇതിലൂടെ 100മീറ്റര്‍ അടിത്തട്ടില്‍ വരെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. സഞ്ചാരികള്‍ക്ക്, കടലിനടിയിലുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് അന്തര്‍വാഹിനി യാത്ര ഒരുക്കുക. 30 യാത്രക്കാരെ വരെ വഹിക്കാന്‍ ഭാരമുള്ള അന്തര്‍വാഹിനയുടെ ഭാരം 35 ടണ്ണാണ്. ഈ പദ്ധതിയോടെ വിനോദസഞ്ചാര പാതയിലേക്ക് പുതിയൊരു കാൽവയ്‌പ്പ് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പദ്ധതി 2024 ദീപാവലിക്ക് മുന്‍പായി ഉദ്ഘാടനം നടത്താനായാണ് തീരുമാണ്.

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. വിജയം കണ്ടത്, ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ്. 180 വാൾട്ട് വൈദ്യുതിയാണ് 350 കിലോമീറ്റർ ഉയരത്തിൽ ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഫ്യുവൽ സെൽ നിർമിച്ചത് ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ ആണ്. ഐഎസ്ആർഒ ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും വ്യക്തമാക്കി.

ഇത് ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായുംഉപയോഗിക്കാൻ കഴിയും. പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് പുതുവർഷ ദിനത്തിൽ വിക്ഷേപിച്ചിരുന്നു. പിഒഇഎം എന്ന മൊഡ്യൂൾ ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് ഉണ്ടായിരിന്നു. 10 ഉപഗ്രഹങ്ങൾ ഈ മൊഡ്യൂളിലാണ് ഉണ്ടായിരുന്നത്. വിഎസ്‌എസ്‌സി ആണ് ഇതിൽ രണ്ടെണ്ണം നിർമിച്ചത്. എഫ്സിപിഎസ് അതിൽ ഒന്നാണ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷിവോമി കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങള്‍ അറിയാം. ശക്തമായ മൊബൈല്‍ ഫോണ്‍ലാപ്‌ടോപ്പ് വിപണിയിലെ മത്സരം മൂലം പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പല സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളും. ജനഹൃദയങ്ങളില്‍ പത്തു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലൂടെ ഇടം പിടിച്ച ഷവോമിയാണ് മാറ്റത്തിനു തുടക്കമിടുന്നത്.

ഷവോമിയുടെ ഭാഗ്യപരീക്ഷണം ഇലക്ട്രിക് കാര്‍ നിര്‍മ്മാണരംഗത്താണ്. ടെസ്‌ലയുടെ മോഡല്‍ എസിനോടും പോര്‍ഷെ ടൈകാനോടുമാണ് അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷവോമി എസ് യു സെവന്‍ ഏറ്റുമുട്ടുക. ആഗോള കാര്‍ വിപണിയില്‍ അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ മുന്‍നിരയിലെത്തുകയാണ് ഷവോമിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. ഷവോമി 2021ലാണ് കാര്‍ വിപണിയിലേക്ക് കടക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ചൈനയില്‍ ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് അതിനു കാരണം.

ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. ഷവോമി തുടക്കത്തില്‍ രണ്ട് മോഡലുകളാണ് പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്‌സുമാണ് അവ. എസ് യു സെവന്‍ ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ്. പരമാവധി വേഗം മണിക്കൂറില്‍ 265 കിലോമീറ്ററാണ്. അഞ്ചു സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.

ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ചെന്നൈ മുതൽ കോഴിക്കോട് വരെ ഈ മാസം 25 ന് സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. റെയിൽവേയുടെ തീരുമാനം യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്. പുലർച്ചെ 4.30 ന് ചെന്നൈയില് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം.

നിലിവിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷൽ വന്ദേഭാരത് ശബരിമല തീർഥാടകർക്കായി സർവീസ് നടത്തുന്നുണ്ട്. ശബരിമല സ്പെഷൽ ആയി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്കു നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും വന്ദേഭാരത് സ്പെഷൽ മാറി.

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ്. സാംസങ് യൂസർമാർ ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. അപകട സാധ്യതാ മുന്നറിയിപ്പ് ആണ് സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്ത്‌ ഉയർന്ന നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 11 മുതൽ 14 വരെ വേർഷനുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട സിഐവിഎൻ-2023-0360 വൾനറബിലിറ്റി നോട്ടിൽ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രശ്‌നങ്ങൾ ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം അൺ ഉണ്ട്. അതിനാൽ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകുന്ന മുന്നറിയിപ്പ് ഉടൻ സോഫ്റ്റ്​വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ്.

സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്. ഹാക്കർമാരെ നിയന്ത്രണങ്ങൾ മറികടന്ന് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റും സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് സർക്കാർ സൂചന നൽകിയിരിക്കുന്നത്.

ഈ ഫോണുകൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ എന്നിവയാണ് എന്നും സർക്കാർ അറിയിച്ചു.