ടൈറ്റൻ മാതൃകയിൽ രാജ്യത്തെ ആദ്യത്തെ അന്തര്‍വാഹിനി ടൂറിസം പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത്. ഈ പദ്ധതി ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് മസ്ഗാവോണ്‍ ഡോക് യാർഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഗുജറാത്ത് സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. അറ്റ്‌ലാന്റിക് സമുദ്രാന്തരഭാഗത്തേക്ക് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയിരുന്ന ടൈറ്റന്‍ ജലപേടകത്തിന്റെ മാതൃകയിലാണ് ഈ അന്തര്‍വാഹിനി യാത്രയും ക്രമീകരിച്ചിരിക്കുന്നത്.
ഇതിലൂടെ 100മീറ്റര്‍ അടിത്തട്ടില്‍ വരെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. സഞ്ചാരികള്‍ക്ക്, കടലിനടിയിലുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് അന്തര്‍വാഹിനി യാത്ര ഒരുക്കുക. 30 യാത്രക്കാരെ വരെ വഹിക്കാന്‍ ഭാരമുള്ള അന്തര്‍വാഹിനയുടെ ഭാരം 35 ടണ്ണാണ്. ഈ പദ്ധതിയോടെ വിനോദസഞ്ചാര പാതയിലേക്ക് പുതിയൊരു കാൽവയ്‌പ്പ് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പദ്ധതി 2024 ദീപാവലിക്ക് മുന്‍പായി ഉദ്ഘാടനം നടത്താനായാണ് തീരുമാണ്.

