നഗര കാഴ്ചച്ചകൾ കാണാൻ ഇനി സ്റ്റൈലിഷ് ഡബിൾ ഡക്കർ

തിരുവന്തപുരത്തെ നഗര കാഴ്ചച്ചകൾ കാണാൻ ഇനി സ്റ്റൈലിഷ് ഡബിൾ ഡക്കർ ബസ്സിലൂടെ യാത്ര ചെയ്യാം. കെഎസ്ആർടിസി, ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിച്ചത്. മുംബൈയിൽ നിന്നുമാണ് ബസ് എത്തിച്ചത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിനും ഉള്ളത്.സൌകര്യപ്രദമായ സീറ്റിംഗ്, ടിവി, പാട്ട് എന്നിവ കാണാനും കേൾക്കാനും സാധിക്കുന്നു. എന്നിവയാണ് ഈ ബസ്സിന്റ പ്രത്യേകത.

താഴത്തെ നിലയിൽ 30 സീറ്റുകളും മുകളിലത്തെ നിലയിൽ 35 സീറ്റുകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെയാണ് ബസ് കടന്ന് പോകുന്നത്. ബസ്സിന്റെ ഉടമസ്ഥത കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയം തന്നെയാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനം മുതൽ സർവീസ് തുടങ്ങുമെനാണ് അധികൃതർ അറിയിചിരിക്കുന്നത്.