Politics (Page 605)

ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കനത്ത പോളിംഗ് . തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവരം അനുസരിച്ച് 10.25 ശതമാനം വോട്ടാണ് തമിഴ്നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിഎംകെ- കോൺഗ്രസ് സംഖ്യവും എഐഡിഎംകെ- ബിജെപി സംഖ്യവും തമ്മിലാണ് തമിഴ്നാട്ടിൽ പ്രധനമായും വോട്ടങ്കം നടക്കുന്നത്.അസാമിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 10.51 ശതമാനം വോട്ട്. പശ്ചിമബംഗളിൽ 10.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ പുതുച്ചേരി ഏറെ പിന്നിലാണ്. ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം അനുസരിച്ച് 5.36 ശതമാനമാണ് ഇവിടെ പോളിംഗ്.

തമിഴ്നാട്ടിൽ രജനികാന്തും അജിത്തും അടക്കമുള്ള സൂപ്പർതാരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ കമലഹാസൻ മക്കളായ ശ്രുതിയ‌്ക്കും അക്ഷരയ‌ക്കുമൊപ്പമാണ് എത്തിയത്.ചെന്നൈ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മ‌ൃതി മന്ദിരം സന്ദർശിച്ച ശേഷമാണ് സ്‌റ്റാലിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പി ചിദംബരം അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ബംഗാളില്‍ മമതയെ കാര്യമായി പിന്തുണച്ച് രംഗത്ത് സജീവമാവുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. ബംഗാളില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി മമത ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി ഒരുങ്ങുന്നത്. പല മേഖലകളിലും വിജയത്തിനായി കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ എന്തെല്ലാമാണെന്ന് ഇനിയും സൂചനയായിട്ടില്ല.

ഇതിനിടെയാണ് മമതയെ ‘പോരാളി’യായി പ്രകീര്‍ത്തിച്ചുകൊണ്ട് ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ബംഗാളില്‍ മമതയെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം ജയ പ്രചാരണത്തിനെത്തിയത്. ‘ഓരോ ബംഗാളിയുടെയും ജനാധിപത്യപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായാണ് മമതയെന്ന വനിതാനേതാവ് ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. അതുകൊണ്ട് തന്നെ മമതയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവരുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നും അവരെ പിടിച്ചുനിര്‍ത്തുന്നതേയില്ല…’- ജയ ബച്ചന്‍ പറഞ്ഞു.

നന്ദിഗ്രാമില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തനിക്ക് കാലിന് പരിക്കേറ്റതായി മമത അറിയിച്ചിരുന്നു. ഇതിന് ശേഷം ഒരു കാല്‍ കൊണ്ട് താന്‍ ബംഗാളും ഇരുകാലുകളും കൊണ്ട് പിന്നീട് ദില്ലിയും ജയിക്കുമെന്ന മമതയുടെ പ്രസ്താവന വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേ സംഭവത്തെ കുറിച്ചാണ് ജയ ബച്ചനും സൂചിപ്പിച്ചത്.

മമതയെ ‘ആന്റി-ഹിന്ദു’വായി ചിത്രീകരിക്കുന്ന ബിജെപിയുടെ തന്ത്രത്തിനെതിരെയും ജയ ബച്ചന്‍ വിമര്‍ശനമുയര്‍ത്തി. ‘എന്നില്‍ നിന്ന് എന്റെ മതത്തേയും എന്റെ അവകാശങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കരുത്. ഇവിടെ ഞാന്‍ എന്നെ പറയുന്നത്, ജനങ്ങളുടെ പ്രതിനിധി ആയിട്ടാണ്. എന്നുവച്ചാല്‍ അവരില്‍ നിന്നും അവരുടെ മതത്തെയോ അവകാശങ്ങളെയോ പിടിച്ചെടുക്കാന്‍ നോക്കരുതെന്ന്…’- ജയ ബച്ചന്‍ പറഞ്ഞു.

ആലപ്പുഴ: കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാന്‍ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതുമെന്നും ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന് അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള് യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍: എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്നും വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍് എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തോതിലുള്ള വര്‍ധന കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിന്‍റെ വിശ്വസ്​ഥനുമായ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ​ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം തിങ്കളാഴ്ച രാജി​െവച്ചിരു​ന്നു. നിലവിൽ ഉദ്ദവ്​ താക്കറെ സർക്കാറിൽ തൊഴിൽ-എക്​സൈസ്​ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു പാട്ടീൽ.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹം എൻസിപി രൂപവത്‌കരിച്ചതിന് പിന്നാലെ പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു.

മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിൻ്റെ ഹര്‍ജിയിലാണ് ദേശ്‌മുഖിനെതിരെ ഹൈക്കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്തിടെ മുംബൈ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ പരം ബിർ സിങ്ങ്. അനിൽ ദേശ്മുഖിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പരാതി നൽകിയത് വിവാദമായിരുന്നു.

കുണ്ടറ : ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. എന്നാല്‍ പൊലീസ് ഇക്കാര്യം തള്ളി. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടല്‍ വിഷയത്തില്‍ സര്‍ക്കാര്‍ കരാര്‍ നേടാന്‍ ശ്രമിച്ച ഇഎംസിസി ഡയറക്ടര്‍ കുണ്ടറയില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുണ്ട്.കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചത്. ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഷിജു വര്‍ഗീസ് രാവിലെ നടത്തിയെന്നും പൊലീസ് ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും മേഴ്‌സിക്കുട്ടിയമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.ഇന്ന് രാവിലെ അഞ്ചരയോടെ താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന പരാതിയുമായാണ് ഷിജു പൊലീസിനെ സമീപിച്ചതെന്നും ഇയാള്‍ പ്രതിയല്ലെന്നുമാണ് പൊലീസ് ഭാഷ്യം. കാറില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തിയെന്ന മന്ത്രിയുടെ വാദവും പൊലീസ് തള്ളി.

ന്യൂഡല്‍ഹി: വോട്ടിംഗിനോടനുബന്ധിച്ച് പ്രാദേശിക ഭാഷകളില്‍ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷായുടെ ട്വീറ്റ്.

അമിത്ഷായുടെ ട്വീറ്റ്

അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കാരൂര്‍്, കോയമ്പത്തൂര്‍, തിരുപ്പുര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

കോട്ടയം: സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണെന്നും പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്ക്കുന്നതുകൊണ്ടാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണെന്നും സംശയമില്ല ജനങ്ങള്‍് എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍് പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുതിവച്ച ബോംബുകളെല്ലാം അവര്‍ പുറത്തെടുത്തോയെന്ന് അറിയില്ലെന്നും നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യുമെന്നും പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിക്കായി യു ഡി എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് സോണിയാഗാന്ധിയുടെ അഭ്യര്‍ത്ഥന. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിന് യു ഡി എഫിനെ വിജയിപ്പിക്കണമെന്നും യു ഡി എഫ് കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടു വരുമെന്നും ദരിദ്രര്‍, പിന്നോക്ക വിഭാഗങ്ങള്‍, പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ വിധവകള്‍, പ്രായമായവര്‍ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായും യു ഡി എഫിന് വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്നു.