എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കണ്ണൂര്‍: എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്നും വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍് എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തോതിലുള്ള വര്‍ധന കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.