റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ആം ആദ്മി പാർട്ടി ജനുവരി 26 ന് മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഭീഷണിയെ തുടർന്ന് വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മാൻ ഇന്ത്യൻ പൊലീസ് സേനയ്ക്ക് സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലാൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു. മാൻ പിന്തുടരുന്നത് 1992ൽ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് എന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്. പന്നൂൻ പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്