Politics (Page 54)

തൃശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് ടി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടങ്ങ് സെന്ററിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. നിലവിൽ പലയിടത്തും ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. ചുമരെഴുത്തിൽ ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ്. ഇതിൽ കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്. നിലവിലെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എം.പിയാണ് ടി.എൻ പ്രതാപൻ.

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂരെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപിക്കും മോദിക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. 2004 മുതൽ താൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ ഭരണത്തിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായ ഒരു സ്ഥലം സന്ദർശിക്കുന്നത് ആദ്യമായാണ്. ജൂൺ 29നു ശേഷം മണിപ്പുർ യഥാർഥ മണിപ്പൂരല്ല. മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വിദ്വേഷം പടർന്നിരിക്കുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് നഷ്ടം സംഭവിച്ചിരിക്കുന്നു. ജനങ്ങൾക്ക് അവരുടെ കൺമുന്നിൽവച്ച് പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്നു. എന്നാൽ ഇതുവരെ നിങ്ങളുടെ കണ്ണീരകറ്റാൻ, നിങ്ങളുടെ കൈകൾ ചേർത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിലപ്പോൾ മോദിക്കും ബിജെപിക്കും ആർഎസ്എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമായിരിക്കില്ല. ബിജെപി രാഷ്ട്രീയത്തിന്റെ പ്രതീകമാണ് മണിപ്പൂർ. ബിജെപിയുടെ കാഴ്ചപ്പാടിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പൂർ. നിങ്ങൾക്ക് വളരെ വിലപ്പെട്ടത് നഷ്ടമായി, എന്നാൽ അത് കണ്ടെത്തി തിരികെ കൊണ്ടുവരിക തന്നെ ചെയ്യും. മണിപ്പുരിലെ ജനങ്ങൾ ഏതു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തങ്ങൾക്ക് അറിയാം. നിങ്ങളുടെ വേദനയും നഷ്ടങ്ങളും തങ്ങൾക്ക് മനസ്സിലാകും.

നിങ്ങൾക്ക് നഷ്ടമായ വിലപ്പെട്ടതെല്ലാം, നിങ്ങളുടെ സന്തോഷവും സമാധാനവും തിരികെ കൊണ്ടുവരുമെന്ന് തങ്ങൾ ഉറപ്പു നൽകുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കേണ്ട സുരക്ഷിതമായ മണ്ഡലങ്ങൾ ഏതൊക്കെയെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. എഐസിസി കർണാടകയിലെ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.

കൊപ്പൽ കർണാടകയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ്. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറ് എണ്ണത്തിൽ കോൺഗ്രസാണ്. പ്രിയങ്ക ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തുടനീളം കോൺഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐസിസി നടത്തിയ സർവേയിലാണ് കൊപ്പൽ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ കാരാടി സംഗണ്ണയാണ് നിലവിൽ കൊപ്പൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

സോണിയാ ഗാന്ധി റായ്ബറേലിയിൽ ഒരു വട്ടം കൂടി മത്സരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജ്യസഭയിൽ മതിയെന്ന അഭിപ്രായവും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെയാകും മത്സരിക്കുക. രാഹുൽ ഗാന്ധി വടക്കേ ഇന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന നിർദ്ദേശവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണം നടത്തുന്നതിൽ പ്രതികരണവുമായാണ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെത്തും. ഇഡി ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ട്. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. 4000 കോടി രൂപയുടെ കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ നാളെ വൈകിട്ട് ആറു മുതൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്പിജി യുടെ സുരക്ഷാ സംഘം പരിശോധനകൾ റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ നടത്തിയിരുന്നു.

എസ്പിജി കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല ഏറ്റെടുത്തു. പ്രധാനമന്ത്രി കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും.സന്ദർശനത്തിൽ വലിയ വികസന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ ഉണ്ടാകുമെന്നാണ് സൂചന. ചില പ്രഖ്യാപനങ്ങൾ കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ടും പുതുവയ്പിലെ വാതക പദ്ധതിയുമായി ബന്ധപ്പെട്ടും ഉണ്ടാകാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പങ്കെടുക്കും.

ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് ഡോ. ശശി തരൂർ. യുവാക്കൾക്ക് കോൺഗ്രസ് നേതൃത്വത്തിൽ അവസരം നൽകണമെന്നാണ് നിലപാട്. എം ടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണ്. അംബേദ്‌കർ തന്നെ രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് പറഞ്ഞിട്ടുണ്ട്. അംബേദ്ക്കറുടെ അതെ ചിന്തയാണ് എം ടി യുടേത് എന്നും ശശി തരൂർ വ്യക്തമാക്കി.

“ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാൽ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക.ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും.20 വർഷം മുൻപത്തെ ലേഖനം എംടി ഇപ്പൊൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം.ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്.


എല്ലാം എളുപ്പമാകും എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ബംഗാളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. അവസാനം വരെ ചർച്ചകൾ തുടരും. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു താൽപര്യവുമില്ല” – ശശി തരൂർ വ്യക്തമാക്കി.

.

ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ന് ചേർന്ന യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കൺവീനർ സ്ഥാനം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു.

യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്ഥാനമാനങ്ങൾ തനിക്ക് വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മമതയെ കൂടാതെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.

ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സീറ്റ് വിഭജനം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്.ഓൺലൈൻ യോഗത്തിൽ 10 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൽ ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ പരിഹസിച്ച് രംഗത്തെത്തി. ഒരു ജോലിയും പ്രതിപക്ഷ സഖ്യം ചെയ്യുന്നില്ലെന്നും യോഗങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. പ്രീണന രാഷ്ട്രീയത്തിൻ്റെ അന്തരീക്ഷമാണ് ബംഗാളിൽ ഉള്ളത് എന്ന് വിമർശനം. മൂന്ന് സന്യാസിമാരെ ജനക്കൂട്ടം മർദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

‘ബംഗാളിൽ പ്രീണന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു…ഈ പ്രീണന രാഷ്ട്രീയം ബംഗാളിനെ എങ്ങനെ നയിക്കുന്നുവെന്നതാണ് ചോദ്യം. എന്തിനാണ് ഇങ്ങനെ ഒരു ഹിന്ദു വിരുദ്ധ ചിന്ത? രാമജന്മഭൂമിയിൽ (അയോധ്യ) ക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോൾ, ബംഗാളിൽ കർഫ്യൂ പോലുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു, പരിപാടി ആഘോഷിക്കുന്നതിൽ നിന്ന് ഹിന്ദുക്കളെ തടഞ്ഞു’- കേന്ദ്ര മന്ത്രി പറഞ്ഞു.

‘ഇപ്പോൾ ഹിന്ദു സന്യാസിമാരെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉയർത്തിക്കാട്ടിയപ്പോഴാണ് അന്വേഷണം പോലും നടന്നത്’ – താക്കൂർ കൂട്ടിച്ചേത്തു.

മർദ്ദനമേറ്റത്, ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് സന്യാസിമാർക്കാണ്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ബംഗാളിലെ പുരുലിയ ജില്ലയിൽ സംഭവം. ജനക്കൂട്ടം
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ചായിരുന്നു സന്യാസിമാരെ മർദിച്ചത്.

ഗംഗാസാഗറിലേക്ക് കരസംക്രാന്തി ഉത്സവത്തിന് പോകുകയായിരുന്ന സന്യാസിമാർ, വഴി ചോദിക്കുന്നതിനായി ഒരു കൂട്ടം യുവതികളെ സമീപിച്ചിരുന്നു. യുവതികൾ വഴി ചോദിക്കുന്നതിനിടയിൽ സന്യാസിമാരെ കണ്ട് ഭയന്നോടി. നാട്ടുകാരിൽ ഇത് സംശയം തോന്നിപ്പിച്ചു. തുടർന്ന് ഒരു കൂട്ടം ആളുകൾ സന്യാസിമാരെ മർദിക്കുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയ ശേഷം കാസിപൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഒരു തലമുറ മാറ്റം കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും അനിവാര്യമാണ്.

യുവാക്കളെ കാൽനൂറ്റാണ്ടിലേറെയായി അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. പുതുരക്തപ്രവാഹം യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ നിലച്ചു. കോൺഗ്രസിന് യുവജന മുന്നേറ്റത്തിലൂടെ മാത്രമേ തിരിച്ചു വരാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത് കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ്. യൂത്ത് കോൺഗ്രസ് വ്യക്തിത്വം സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി ബലി കഴിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ എൽ കെ അദ്വാനി. പൂർണമായും ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പിന്തുണക്കുന്നു. ശ്രീരാമൻ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാണ് മോദി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ബി ജെ പി അധ്യക്ഷൻ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയയാളാണ്.

താൻ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു. രഥയാത്ര എന്നത് തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ്. അത് തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി 11 ദിവസത്തെ വ്രതാനുഷ്ഠാനം തുടങ്ങിയിട്ടുണ്ട്.

വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് ശബ്ദ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെതികരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന പ്രതിരോധവും മോദി തീര്‍ക്കുന്നുണ്ട്.