National (Page 872)

വ്യോമസേനയോട് ശ്രീ രാജ്‌നാഥ് സിംഗ് .

വ്യോമസേനാ കമാൻണ്ടർമാരുടെ യോഗം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യോമസേനാ ആസ്‌ഥാനമായ വായു ഭവനിൽ ഉദ്ഘാടനം ചെയ്തു. രാജ്യരക്ഷാ മന്ത്രിയെയും മറ്റ് മുതിർന്ന രാജ്യരക്ഷാ മന്ത്രാലയം ഉദ്യോഗസ്ഥരെയും ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ‌. കെ‌. എസ്. ബദൗരിയ സ്വാഗതം ചെയ്തു. ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവും കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യം നേരിടുന്നതിനായി നടത്തിയ ചടുലമായ വ്യോമ സേനാ വിന്യാസവും എതിരാളികൾക്ക് ശക്തമായ സന്ദേശം നൽകിയതായി രാജ്യരക്ഷാ മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.കോവിഡ് -19 മഹാമാരി നേരിടുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് വ്യോമസേന നൽകുന്ന മികച്ച സംഭാവനകളാണെന്നും ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് വ്യോമസേനയോട് ശ്രീ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

കിഴക്കന്‍ ലഡാക്കിലെ

കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തി.രണ്ട് ദിവസത്തെ ജമ്മുകശ്മീര്‍, ലഡാക്ക് സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ലഡാക്കിലെ ലേയില്‍ എത്തിയത്. ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ കഴിയില്ല എന്നും, എന്നാൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വിദേശശക്തിയേയും അനുവദിക്കില്ല എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.ചൈന ഗാല്‍വാന്‍ മേഖലയിൽ നടത്തിയ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം ഉടലെടുത്ത ശേഷം രാജ്യരക്ഷാ മന്ത്രി നടത്തുന്ന ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും, കരസേന മേധാവി ജനറല്‍ എം.എം.നരവാനെയും ലഡാക്കിലുണ്ട്.കരസേനയുടെ വിവിധ വിഭാഗങ്ങളുടെ സൈനിക അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തു.കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഭരണഘടനാവിരുദ്ധമായ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും, ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ടെന്നും മുന്‍ ലോക്‌സഭാംഗവും എഴുത്തുകാരനുമായ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണസമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത്‌ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണം.

പരീക്ഷാ ഫലം

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച കാര്യം അറിയിച്ചത്. ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. 97.67 ശതമാനം പേര്‍ വിജയം നേടിയ തിരുവനന്തപുരമാണ് വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

സോളാര്‍ പ്ലാന്റ്

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ മധ്യപ്രദേശ് സുലഭമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ പ്ലാന്റിന്റെ പ്രയോജനം പാവപ്പെട്ടവർക്കും, കർഷകർക്കും മാത്രമല്ല വരുംതലമുറക്കും വളരെയധികം ഉപയോഗപ്രദമാകു മെന്നും ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് റിവ ചരിത്രം കുറിച്ചിരിക്കുകയാണ്. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. എന്നും പ്രധാനമന്ത്രി പറഞ്ഞു.

yogi

ഉത്തർ പ്രദേശിൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ.ജൂലൈ 13 ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.എല്ലാ ഓഫീസുകളും മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലില്‍ 65,000ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണം എണ്ണൂറില്‍ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയില്‍ ഇതുവരെ 31,156 പേര്‍ക്ക് കൊവിഡ് ബാധിച്ചു.അതിൽ 20,331 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ പറയുന്നു.നിലവില്‍ 9,980 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 800 ആണ്.

Vikas Dubey

പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന വികാസ് ദുബെയുടെ വാഹനവ്യൂഹം അപകടത്തില്‍പെടുകയും രക്ഷപെടാന്‍ ശ്രമിച്ച ദുബെയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയായ വികാസ് ദുബെ ഇന്നലെയാണ് അറസ്റ്റിലായത്. ബിജെപി മന്ത്രി സന്തോഷ് ശുക്ലയെ പോലീസിന് മുന്നില്‍വച്ച് വെടിവച്ചുകൊന്നിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല.60 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ദുബെ.

rajnath singh

രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളുമായി റോഡുകളും, പാലങ്ങളും വഴിയുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട്, ജമ്മു കാശ്മീരില്‍ ആറ് പ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ആറ് പാലങ്ങളാണ് ശ്രീ രാജ്‌നാഥ് സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, റെക്കോര്‍ഡ് വേഗതയിലാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ. രാജ്‌നാഥ് സിംഗ്, റോഡുകളും, പാലങ്ങളും പ്രദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും, ജമ്മുവില്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 2200 കിലോമീറ്ററില്‍ പാറകള്‍ നീക്കം ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.