Kerala (Page 2,134)

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാറാഴ്ച്ച നേമത്ത് എത്തും.

വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരന്‍ നേരത്തെ ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെ കെ. മുരളീധരന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാറാഴ്ച്ച നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയായിരുന്നു.

election

പാറശാല : പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ മരിച്ചു 7 വർഷം വരെ കഴിഞ്ഞ നാനൂറോളം ആളുകളുടെ പേര് വോട്ടർ പട്ടികയിൽ. പാറശാല പഞ്ചായത്തിലെ അയിങ്കാമം വാർഡിൽ പെട്ട ബൂത്ത് നമ്പർ 152ൽ മാത്രം മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ എൺപതോളം പേർ പട്ടികയിൽ ഉണ്ടെന്നാണ് കണക്കുകൾ. അതേസമയം പട്ടികയിൽ പേരുള്ള മരിച്ചവരുടെ ഭൂരിഭാഗം വോട്ടുകളും വ്യാജൻമാരെ ഉപയോഗിച്ച് പാർട്ടിക്കാർ നടത്താറുണ്ടെന്നാണ് സൂചന. വാർഡിൽ നിന്ന് താമസം മാറിപ്പോയവരും തമിഴ്നാട്ടിൽ സ്ഥിര താമസമാക്കിയ അറുപതിലധികം വോട്ടുകൾ ബൂത്തിൽ ഉണ്ട്.

തീരദേശത്ത് നിന്ന് താമസം മാറിയ ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാത്തതാണു ഇരട്ടിക്കാൻ കാരണം. പട്ടികയിൽ നിന്ന് കുറവ് ചെയ്യണം എന്ന് വോട്ടർമാർ ആവശ്യപ്പെട്ടാലും വോട്ട് നഷ്ടമാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ താൽപര്യം കാട്ടാറില്ല. അയിങ്കാമം വാർഡിലെ ബൂത്ത് നമ്പർ 152ൽ ക്രമ നമ്പർ 241ലെ വോട്ടറായ ജ്ഞാനമ്മ മരിച്ചിട്ട് അഞ്ച് വർഷവും, 187ലെ ശിവദാസ് മരിച്ചിട്ട് ഏഴ് വർഷവും കഴിഞ്ഞു.

വീട് വിൽപന നടത്തിയ ശേഷം 35 വർഷമായി തമിഴ്നാട്ടിൽ താമസിക്കുന്ന സരസ്വതിക്ക് ഇപ്പോഴും വാർഡിൽ വോട്ടുണ്ട്. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുളത്തൂർ പഞ്ചായത്തിൽ പെട്ട തീരദേശത്തെ പെ‍ാഴിയൂർ, തെക്കേകെ‍ാല്ലങ്കോട്, പരുത്തിയൂർ അടക്കം ആറ് വാർഡുകളിലെ ഇരുന്നൂറിൽ കൂടുതൽ പേർക്ക് സമീപ വാർഡുകളിലും വോട്ടുണ്ട്.

കണ്ണൂർ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. റിമാന്റിൽ കഴിയുന്ന 11 പ്രതികളെയാണ് ചോദ്യം ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ.

കേസ് ഏറ്റെടുത്തതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ ജയിലിൽ എത്തിയത്. മൂന്ന് ദിവസം മുൻപാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

കേസിലെ ആദ്യ മൂന്ന് പ്രതികളായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സിജെ സജി, കെ.എം സുരേഷ് എന്നിവരെ ചൊവ്വാഴ്ചയും, 4 മുതൽ 11 വരെയുള്ള പ്രതികളെ ഇന്നലെയും ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായാണ് പ്രതികൾ മൊഴി നൽകിയത് എന്നാണ് വിവരം.

തുടർന്ന് വ്യാഴാഴ്ച മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ, കുറ്റപത്രത്തിലെ വിവരങ്ങൾ, സിബിഐയുടെ കണ്ടെത്തൽ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്കഗാന്ധിയുടെ സ്വയം നിരീക്ഷണത്തില്‍ പോയി. പ്രിയങ്കയ്ക്ക് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തില്‍ തുടരനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമം മണ്ഡലത്തില്‍ നിശ്ചയിച്ച റോഡ് ഷോയില്‍ പങ്കെടുക്കാനായില്ല.തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കാണാനെത്തിയപ്പോള്‍ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചു. സന്ദര്‍ശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിനോടും താന്‍ പ്രചാരണത്തിനെത്തുമെന്ന് പ്രിയങ്ക അറിയിച്ചതാണ്. എന്നാല്‍, കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രചാരണം റദ്ദാക്കുകയായിരുന്നു.

തിരുവനന്തപുരം : ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ഇ ശ്രീധരനെന്നും വിജയാശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.

കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പി. മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി. പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താൽപര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്.വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്.തനിക്ക് ആരും ഇനി വോട്ടു ചെയ്യരുതെന്നും അനന്യ കുമാരി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനന്യകുമാരിയുടെ പേരുണ്ടാകും.ഇനിയും ജനങ്ങളെ പറ്റിക്കാന്‍ താല്‍പര്യമില്ല. ഇവരുടെ കള്ളക്കളികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും അനന്യ കുമാരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടം കിട്ടാനായാണ് താന്‍ മത്സരിക്കാനിറങ്ങിയത്. ഡിഎസ്‌ജെപി നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നു.

ഇടുക്കി: ചെന്നിത്തല കെഎസ്ഇബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും , കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും എം.എം മണി.അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മണി പ്രതികരിച്ചത്. അദാനിയുമായി കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കരാര്‍ വെച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി മാത്രമേ കരാര്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനര്‍ജി കോര്‍പറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അത് വാങ്ങുന്നുണ്ട്. അവരുമായി വാങ്ങണമെന്ന് നിയമമുണ്ട്. അദാനിയോ, ടാറ്റയോ റിലയന്‍സുമായി ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായും കരാറില്ല.കേരളത്തിന് വൈദ്യുതി തരുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ചെന്നിത്തല വിഡ്ഢിത്തം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നത്. പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമണ്‍ സെന്‍സുള്ളവര്‍ പറയുമോ? റേഷനരിയുടെ കാര്യത്തില്‍ കോടതിയില്‍ പോയിട്ട് എന്തുണ്ടായിയെന്നും മണി ചോദിച്ചു.

ആലപ്പുഴ: പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍, സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തേത് പോലെ മറ്റൊരു വികസനമുണ്ടായിട്ടോണ്ടോയെന്ന് ജി സുധാകരന്‍. വികസനത്തിനാണ് വോട്ടെങ്കില്‍ ഇത്തവണ ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്നും അരി വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ലെന്ന് യു.ഡി.എഫുകാരില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും ഇരട്ടവോട്ട് ഗുരുതര വീഴ്ചയാണ്. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സുധാകര്‍ പറഞഅഞു. ആലപ്പുഴയില്‍ കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളില്‍ എട്ടും ഇടതുമുന്നണിക്കായിരുന്നു. ജയിച്ച സീറ്റുകള്‍ നഷ്ടമാകില്ലെന്നും ചില മണ്ഡലങ്ങളില്‍ നല്ല മത്സരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ramesh chennithala

ഹരിപ്പാട്: സംസ്ഥാനസര്‍ക്കാരിനെതിരെ വീണ്ടും അഴിമതിയോരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍് 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി ഏര്‍പ്പെട്ടുവെന്നും ഇതുവഴി അദാനിക്ക് കോടികളുടെ ലാഭമാണുണ്ടാക്കി കൊടുക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതല്‍ നല്‌കേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന് പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ : സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണമെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളില് മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.